ഐ.സി.സി റാങ്കിംഗിൽ കുതിപ്പ് തുടർന്ന് ഇന്ത്യ, ബി.സി.സി.ഐ തന്ത്രങ്ങൾ ഇങ്ങനെ

ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെ ആധിപത്യം തുടർന്ന് ഇന്ത്യ . രണ്ട് പോയിന്ർറുകൾ കൂടി കൂട്ടിച്ചേർത്താണ് ഇന്ത്യ ഒന്നാം സ്ഥാനത്തെ ആധിപത്യം തുടരുന്നത്. നിലവിൽ ഇന്ത്യയുടെ റേറ്റിംഗ് പോയിന്ർറുകൾ 267 ആണ്. എട്ട് പോയിന്ർറുകളുടെ വ്യത്യാസത്തിൽ തൊട്ടുപിറകിൽ   259 പോയിന്ർറുകളുമായി രണ്ടാം സ്ഥാനത്ത്  ഇംഗ്ലണ്ടാണ്.

2022ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടേത് നിരാശപ്പെടുത്തിയ പ്രകടനമായിരുന്നുവെങ്കിലും 2020 മുതൽ ഇന്ത്യൻ ടീം സ്ഥിരതയുള്ള  പ്രകടനം കാഴ്ച വെച്ചത് മൂലമാണ് പോയിന്ർറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ഇന്ത്യൻ ടീമിന് സാധിച്ചത്.

2022 ലെ  ലോകകപ്പിന് ശേഷം ടി20 മത്സരങ്ങളിൽ  ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 2023 ലെ ഏകദിന ലോകകപ്പ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ നിലവിൽ രോഹിത് ശർമ ടി20 മത്സരങ്ങളിൽ താരതമ്യേന കുറവാണ് കളിക്കുന്നത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ യുവനിരയാകും ടി20 ലോകകപ്പിൽ  മത്സരങ്ങളിൽ  ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നാണ് വിവരം.