ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി ചുമതല ലഭിച്ചതോടെ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി ആരാധകര്‍. ടെസ്റ്റ് ക്യാപ്റ്റന്‍സി ലഭിച്ചെങ്കിലും സ്ഥിരതയോടെ ഇനി കളിച്ചില്ലെങ്കില്‍ താരത്തിന് പണി കിട്ടും എന്ന് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നു. 32 ടെസ്റ്റുകള്‍ ഇതുവരെ കരിയറില്‍ കളിച്ചിട്ടുളള ഗില്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 1893 റണ്‍സാണ് നേടിയിട്ടുളളത്. അഞ്ച് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളുമാണ് ഉള്‍പ്പെടെയാണ് ഈ നേട്ടം. എന്നാല്‍ ഓപ്പണിങ്ങില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറിയ ശേഷം താരം പല മത്സരങ്ങളിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പൂജാരയുമൊക്കെ കാഴ്ചവച്ചിട്ടുളള പോലെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. പ്രതിരോധ ബാറ്റിങ്ങില്‍ താരത്തിന് ഇനിയും മെച്ചപ്പെടാനുണ്ട്. ഇന്ത്യന്‍ ടീമിലെ എറ്റവും പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ് മൂന്നാം നമ്പര്‍. ഈ പൊസിഷനില്‍ ഇനിയും തുടരണമെങ്കില്‍ ഗില്‍ ഇനി മുതല്‍ തന്റെ കളിരീതിയില്‍ മാറ്റം വരുത്തേണ്ടി വരും.
Read more
ആക്രമിച്ചുകളിക്കുന്നതിന് പകരം കൂടുതല്‍ പ്രതിരോധത്തിലേക്ക് തന്റെ ബാറ്റിങ് ശൈലി പുതിയ ക്യാപ്റ്റന്‍ മാറ്റണം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗില്‍ നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളി ഇതായിരിക്കും. ബാറ്റിങ്ങില്‍ വീണ്ടും പരാജയപ്പെട്ടാല്‍ താരത്തിന് ക്യാപ്റ്റന്‍ സ്ഥാനവും പെട്ടെന്ന് തെറിക്കാന്‍ സാധ്യതയുണ്ട്.