ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ റണ്ണൊന്നും നേടാതെയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ മടങ്ങിയത്. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും ഒടുവിൽ ടീമിന് പുറത്തേക്കും വലിച്ചിട്ടു. ഇപ്പോഴിതാ ഗില്ലിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈറ് പറയുന്നത് ഇങ്ങനെ:

” ശുഭ്മന്‍ ഗില്‍ പുറത്താക്കപ്പെടുന്ന രീതികള്‍ നോക്കൂ. സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയാണ്, ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോൾ ടൈമിങ് തെറ്റുകയാണ്. അഭിഷേക് ശര്‍മയെപ്പോലെ അഗ്രസീവ് ഷോട്ടുകള്‍ കളിക്കാൻ ശ്രമിച്ചാണ് ഗില്‍ ഔട്ടായി കൊണ്ടിരിക്കുന്നത്. ബാറ്റിങ്ങില്‍ അവന്‍ എല്ലാം ശ്രമിക്കുന്നുണ്ട്. ഗില്ലിന് ഒരു ബ്രേക്ക് നല്‍കിയ ശേഷം കഴിവ് തെളിയിച്ചിട്ടുള്ള മറ്റു കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്നാണ് എനിക്ക് തോന്നുന്നത്”

Read more

” സഞ്ജു സാംസണ്‍ ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിന് മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇരട്ടത്താപ്പുകള്‍ പാടില്ല. വൈസ് ക്യാപ്റ്റന്‍മാരെ നേരത്തേയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഗില്ലിന് ബ്രേക്ക് നല്‍കി പകരം മറ്റൊരാളെ കൊണ്ടു വരണം. അതില്‍ യാതൊരു തെറ്റുമില്ല” കൈഫ് വ്യക്തമാക്കി.