'സമയമായി'; ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ ഹിറ്റ് ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മൂപ്പത്തിയാറുകാരനായ ഡുപ്ലെസിസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പുതിയ അധ്യായത്തിലേക്ക് കടക്കാന്‍ സമയമായി എന്നാണ് വിരമിക്കല്‍ അറിയിച്ച് താരം പറഞ്ഞത്.

“കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും എന്റെ രാജ്യത്തിനായി കളിക്കുന്നത് ഒരു ബഹുമതിയാണ്. പക്ഷേ എനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായി. 15 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമെന്നും ടീമിനെ നായകനാക്കുമെന്നും ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല. എന്‍റെ ടെസ്റ്റ് കരിയറില്‍ ഞാന്‍ സന്തോഷവാനാണ്.”

 

View this post on Instagram

 

A post shared by Faf du plessis (@fafdup)

“അടുത്ത രണ്ട് വര്‍ഷം ഐ.സി.സി ടി 20 ലോകകപ്പ് വര്‍ഷങ്ങളാണ്. ഇക്കാരണത്താല്‍, എന്റെ ശ്രദ്ധ മുഴുവന്‍ ടി20 ഫോര്‍മാറ്റിലേക്ക് മാറുകയാണ്. മാത്രമല്ല ലോകമെമ്പാടും കഴിയുന്നത്രയും കളിക്കാന്‍ ശ്രമിക്കും. അങ്ങനെ എനിക്ക് സാദ്ധ്യമായ ഏറ്റവും മികച്ച കളിക്കാരനാകാന്‍ കഴിയും.” ഡുപ്ലെസിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Image result for Faf du Plessis TEST

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 69 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഡുപ്ലസിസ് 40.02 ശരാശരിയില്‍ 4163 റണ്‍സ് നേടിയിട്ടുണ്ട്. 10 സെഞ്ചുറിയും 21 അര്‍ദ്ധ ശതകവും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെഞ്ചൂറിയനില്‍ നേടിയ 199 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.