'അശ്വിന് എന്നോട് പ്രണയം ഉണ്ടെന്ന് എല്ലാവർക്കും അറിയാം'; വൈറല്‍ തുറന്നുപറച്ചില്‍

രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് താരം ആർ അശ്വിന്റെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ പ്രീതിയാണ് തങ്ങളുടെ പ്രണയകഥ ഒരു പ്രോഗ്രാമില്‍ പങ്കെടുത്തപ്പോള്‍ വെളിപ്പെടുത്തിയത്. സ്കൂളില്‍ തന്‍റെ സഹപാഠിയായിരുന്ന തന്നെ അശ്വിൻ കുട്ടിക്കാലം മുതൽ പ്രണയിച്ചതും വിവാഹാഭ്യർഥന നടത്തിയതും  എല്ലാം അജിയോ മാച്ച് സെന്റർ ലൈവ ്എന്ന പ്രോഗ്രാമിലാണ്  പ്രീതി തുറന്ന് പറഞ്ഞത്. ഇരുവരും ഒരുമിച്ചെത്തിയ എപ്പിസോഡിലാണ്  പ്രണയത്തെ പറ്റിയും  കുടുബ ജീവിതത്തെ പറ്റിയും തുറന്ന് പറച്ചിൽ നടത്തിയത്.

“ഞങ്ങൾ കുട്ടിക്കാലത്ത് ഒരേ സ്കൂളിലാണ് പഠിച്ചത്. അങ്ങനെയാണ് ജീവിതത്തിൽ ആദ്യമായി പരസ്പരം കണ്ടുമുട്ടിയതും പരിചയപ്പെട്ടതും എല്ലാം. അശ്വിന് അന്ന് തൊട്ടേ എന്നോട് പ്രണയം ഉണ്ടായിരുന്നു. അത് സ്കൂളിലെ എല്ലാ കുട്ടികൾക്കും അറിയാമായിരുന്നു. അശ്വിൻ ക്രിക്കറ്റ് പരിശീലനവുമായി ബന്ധപ്പെട്ട് സ്കൂളുകൾ മാറിക്കൊണ്ടേയിരുന്നു. പിന്നീട്  ജന്മദിനാഘോഷങ്ങളിലും അയൽപക്കത്തും  ഒക്കെ വെച്ച് ഇടക്കൊക്കെ മാത്രം ഞങ്ങൾ കണ്ടുമുട്ടി.

പിന്നീട് ഒരു വലിയ ഇടവേളക്ക് കഴിഞ്ഞ് ഞങ്ങൾ ഇരുവരും മുതിർന്നവരായതിന് ശേഷം ഞാൻ  അശ്വിനെ കണ്ടുമുട്ടി. ആ കാലത്ത് ഞാൻ ഒരു ഇവന്റ് മാനേജ്മെന്റ്  കമ്പനിയിൽ ജോലി ചെയ്യുക യായിരുന്നു.  ഒരു ദിവസം എന്നെ അശ്വിൻ ഒരു ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നിട്ട് അശ്വിൻ എന്നോട് ഇങ്ങനെ ചോദിച്ചു.ഞാൻ നിന്നെ കുട്ടിക്കാലം മുതൽ സ്നേഹിക്കുന്നുണ്ട് നമുക്ക് പ്രണയത്തിൽ ഒരു കൈ നോക്കിയാലോ എന്ന്”.  അങ്ങനെയാണ്  ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്ന് പ്രീതി അഭിമുഖത്തിൽ പറയുന്നു.

തങ്ങളിൽ പെട്ടെന്ന് വഴക്കുണ്ടാക്കുന്നത് അശ്വിനാണ്. ഇന്നും അശ്വിൻ വഴക്കുണ്ടാക്കി. അശ്വിൻ പെട്ടെന്ന ്തന്നെ വഴക്കെല്ലാം മറക്കുമെന്നും ഒന്നുമറിയാത്തപോലെ പിണക്കം മാറ്റാൻ വേണ്ടി തമാശക്ക് ഓരോ പേരുകൾ വിളിച്ച്  തന്റെ പിറകേ നടക്കുമെന്നും പ്രീതി പറയുന്നു.