ടീമിന്‍റെ വിജയത്തിന് തടസ്സമാവില്ല, മാറി നില്‍ക്കാന്‍ തയ്യാറാണ്; പ്രതികരിച്ച് ഓയിന്‍ മോര്‍ഗന്‍

ടീമിന് മുന്നില്‍ തടസമായി നില്‍ക്കില്ലെന്നും മറ്റൊരാള്‍ക്ക് വേണ്ടി സ്വയം മാറി നില്‍ക്കാന്‍ തയ്യാറാണെന്നും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഐപിഎല്ലില്‍ മോശം പ്രകടനം പുറത്തെടുത്ത താരം ലോക കപ്പില്‍ ടീമിന് തലവേദനയാകും എന്ന ആശങ്കകള്‍ നിലനില്‍ക്കവേയാണ് മാറി നില്‍ക്കണമെങ്കില്‍ അതിനും താന്‍ തയ്യാറാണെന്ന് മോര്‍ഗന്‍ അറിയിച്ചത്.

‘ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുക ഒരു ഓപ്ഷനാണ്. ലോകകപ്പ് ജയിക്കുന്നതില്‍ ടീമിന് മുന്‍പില്‍ തടസമായി ഞാന്‍ നില്‍ക്കില്ല. റണ്‍സ് കണ്ടെത്താന്‍ എനിക്കായില്ല. എന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്. എന്നാല്‍ സ്വയം മാറി നിന്ന് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ബാറ്റിംഗും ക്യാപ്റ്റന്‍സിയുമെല്ലാം വ്യത്യസ്തമായ വെല്ലുവിളിയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

Why is Eoin Morgan not playing today's T20 World Cup warm-up match between England and India in Dubai? - The SportsRush

‘മോശം ഫോമില്‍ നിന്ന് സമയം മറികടക്കാന്‍ കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു. ബോളര്‍ അല്ല എന്നതിനാല്‍ ഫീല്‍ഡിംഗിലും എനിക്ക് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനായി സംഭാവന നല്‍കാനാവും. ടീം ആവശ്യപ്പെടുന്നിടത്തോളം ഞാന്‍ ടീമില്‍ തുടരും. വേണ്ട എന്ന് അവര്‍ പറഞ്ഞാല്‍ മാറി നില്‍ക്കും,’ മോര്‍ഗന്‍ പറഞ്ഞു.

IPL 2021: KKR a 'very dangerous side with nothing to lose', says Eoin Morgan - Firstcricket News, Firstpost

Read more

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഫൈനലില്‍ കടന്നിരുന്നു. എന്നാല്‍ മോര്‍ഗന് ഒരു ഘട്ടത്തിലും ബാറ്റംഗില്‍ മികവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. സീസണില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്.