വിക്കറ്റുകള്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ ഓടുന്നത് ധോണിയോ ഡിവില്ലിയേഴ്‌സോ?; വൈറലായി കോഹ്‌ലിയുടെ മറുപടി

ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിനൊപ്പം വിരാട് കോഹ്‌ലി പങ്കെടുത്ത ‘360 ഷോ’യിലെ വീഡിയോ വൈറലാകുന്നു. ലോക ക്രിക്കറ്റില്‍ വിക്കറ്റുകള്‍ക്കിടയിലെ ഏറ്റവും മികച്ച ഓട്ടക്കാരന്‍ ആരെന്നതായിരുന്നു അതില്‍ വൈറലായ ഒരു ചോദ്യം. ഈ ചോദ്യത്തിന് ഡിവില്ലിയേഴ്‌സും കോഹ്‌ലിയും ഉത്തരം പറഞ്ഞു.

കോഹ്‌ലി പറഞ്ഞത് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ പേരായിരുന്നു. എന്നാല്‍ ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത് തന്റെ ടീമിലെ സഹതാരമായിരുന്നു ഫാഫ് ഡുപ്ലെസിസിനെയായിരുന്നു.

ധോണിയും ഡിവില്ലിയേഴ്‌സും വിക്കറ്റുകള്‍ക്കിടയില്‍ മികച്ച ഓട്ടക്കാരനാണെന്ന് കോഹ്‌ലി പറഞ്ഞു. ധോണിക്കും എബിഡിക്കുമൊപ്പം കളിക്കുമ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ റണ്‍സിനായി വിളിക്കേണ്ടി വന്നിട്ടില്ലെന്നും കോഹ്‌ലി വെളിപ്പെടുത്തി.

Read more

കരിയറിലെ ഏറ്റവും മികച്ച നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 2016 ലെ ഐപിഎല്‍ ഫൈനല്‍ എന്നാണ് കോഹ്‌ലി മറുപടി പറഞ്ഞത്. ഈ ഏറ്റുമുട്ടലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റെങ്കിലും ഒരിക്കലും മറക്കാനാകാത്ത മത്സരമായിരുന്നു ഇത്. അതുപോലെ 2011 ഏകദിന ലോകകപ്പ് ഫൈനലും കഴിഞ്ഞ വര്‍ഷത്തെ 2022 ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരവും മികച്ച മത്സരങ്ങളായിരുന്നു എന്നും കോഹ്‌ലി പറഞ്ഞു.