ലങ്കയില്‍ സഞ്ജു തന്നെ മൂന്നാമന്‍, വിക്കറ്റിന് പിന്നിലും താരം തന്നെ

ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാമനായി ഇറങ്ങുമെന്ന് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം ദീപ്ദാസ് ഗുപ്ത. ടീമിന്റെ വിക്കറ്റ് കീപ്പറായും ഗുപ്ത സഞ്ജുവിനെയാണ് പരിഗണിച്ചിരിക്കുന്നത്.

ശിഖര്‍ ധവാനും പൃഥ്വിയുമാണ് ഗുപ്തയുടെ പ്ലെയിംഗ് ഇലവനിലെ ഓപ്പണര്‍മാര്‍. മൂന്നാമനായി സഞ്ജു ഇറങ്ങുമ്പോള്‍ നാലാമനായി സൂര്യകുമാര്‍ യാദവിനെ പരിഗണിച്ച അദ്ദേഹം മനീഷ് പാണ്ഡെയാണ് അഞ്ചാം നമ്പരിലേക്ക് തിരഞ്ഞെടുത്തത്.

ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഇവര്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങും. ഫാസ്റ്റ് ബോളര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ടി.നടരാജന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുല്‍ ചഹറാണ് ടീമിലെ ഏക സ്പിന്നര്‍.

Firstpost Masterclass: Stance, speed, and solid base, Deep Dasgupta breaks down nuances of wicketkeeping - Firstcricket News, Firstpost

ദീപ്ദാസ് ഗുപ്തയുടെ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, ഭുവി, നടരാജന്‍