ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയെ 'കൈകാര്യം ചെയ്യാന്‍' പിസിബി ഐസിസിയെ അനുവദിച്ചേക്കും

പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ എത്തണമെന്നതില്‍ ഉറച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). നിഷ്പക്ഷ വേദി വേണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ആവശ്യം തള്ളിയ പിസിബി സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാനുള്ള തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) വിട്ടതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ് 18-ല്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ടീമിന്റെ എല്ലാ മത്സരങ്ങളും ലാഹോറില്‍ നടത്തണമെന്ന് പിസിബി നിര്‍ദ്ദേശിച്ചു. 2008ലെ ഏഷ്യാ കപ്പിന് ശേഷം ആ വര്‍ഷം മുംബൈയില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ അയല്‍ രാജ്യം സന്ദര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

”ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ ചര്‍ച്ച ചെയ്യുകയും അന്തിമമാക്കുകയും ചെയ്യുമെന്നത് ഇപ്പോള്‍ ഐസിസിയുടെ ഉത്തരവാദിത്തമാണ്. ഡ്രാഫ്റ്റ് ഷെഡ്യൂളിലെ പങ്കാളിത്തത്തിനായി പിസിബി ഇന്ത്യയുടെ എല്ലാ ഗെയിമുകളും ലാഹോറില്‍ ആതിഥേയത്വം വഹിക്കാന്‍ നിര്‍ദ്ദേശിച്ചു. അതില്‍ ഒരു സെമി ഫൈനല്‍ (ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍), ഫൈനല്‍ എന്നിവയുള്‍പ്പെടും- ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊളംബോയില്‍ നടന്ന യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയും തമ്മില്‍ ഔപചാരികമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, നിഷ്പക്ഷ വേദിയില്‍ കളിക്കുന്നത് ചിത്രത്തില്‍ വന്നാല്‍ ഇന്ത്യന്‍ ടീമിനെ ഉള്‍ക്കൊള്ളാന്‍ ഐസിസി അധിക ഫണ്ട് അനുവദിച്ചു. മറുവശത്ത്, ഇന്ത്യന്‍ സര്‍ക്കാര്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയാല്‍ മാത്രമേ പാകിസ്ഥാനിലേക്ക് പോകൂ എന്ന് ബിസിസിഐ ഉറച്ചുനില്‍ക്കുന്നു.

Read more