കാശ്, പണം, ദുട്ട്, മണി മണി, മൊയിൻ അലിയെ ട്രോളി മൈക്കിൾ ക്ലാർക്ക്; വിവാദത്തിന് കാരണം ഐ.പി.എൽ

ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഐസിസി ടി20 ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ അത് ടീമിന്റെ മൊത്തം വിജയമായി എന്ന് പറയാം. ലോകകപ്പിന് ശേഷം അടുത്തതായി ഓസ്‌ട്രേലിയയ്‌ക്കെതിരായ 3-ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച അഡ്‌ലെയ്ഡ് ഓവലിൽ അവർ കളിക്കും.

രണ്ട് ടൂര്ണമെന്റുകൾക്കിടയിലെ ഇടവേളയുടെ ദൈർഘ്യം നിരവധി കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും പ്രകോപിപ്പിച്ചു. ഇംഗ്ലണ്ടിന്റെ വെറ്ററൻ ഓൾറൗണ്ടറായ മൊയിൻ അലി, ഇടുങ്ങിയ ഷെഡ്യൂളിൽ തന്റെ നിരാശ പ്രകടിപ്പിച്ചപ്പോൾ, ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് അദ്ദേഹത്തെയും മറ്റ് ഇംഗ്ലീഷ് കളിക്കാരെയും ഇത്തരത്തിൽ മത്സരക്രമം കടുത്തതെന്ന് പറഞ്ഞതിന്റെ പേരിൽ ആക്ഷേപിച്ചു.

പരമ്പരയുടെ ഷെഡ്യൂളിംഗ് ‘ഭയങ്കരം’ എന്നാണ് മൊയിൻ വിശേഷിപ്പിച്ചത്, എല്ലാ ഗെയിമുകൾക്കും ഒരേ തീവ്രത നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് ആയിരുന്നെങ്കിൽ മൊയിൻ ഒന്നും പറയില്ലായിരുന്നു എന്നും ക്ലാർക്ക് പറഞ്ഞു.

“ടി20 ലോകകപ്പിൽ കളിക്കുകയും അടുത്ത ദിവസം ഐ‌പി‌എല്ലിലേക്ക് പുറപ്പെടാൻ വിമാനത്തിൽ കയറുകയും ചെയ്യണം എന്ന അവസ്ഥ വന്നാൽ, ആർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല ,” ക്ലാർക്ക് ഉദ്ധരിച്ച് ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

“ആറോ എട്ടോ ആഴ്‌ച അവധിയുണ്ടാകുമ്പോൾ പണത്തിന് വേണ്ടി ഫ്രാഞ്ചൈസികൾക്കായി ആഭ്യന്തര ക്രിക്കറ്റിലും കളിക്കാനുള്ള അവസരം വിനിയോഗിക്കുമ്പോൾ കളിക്കാർക്ക് അന്താരാഷ്ട്ര ഷെഡ്യൂളിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. പണത്തിന് നിങ്ങൾ നൽകുന്ന പ്രാധാന്യത്തിന്റെ പകുതി രാജ്യത്തിന് കളിക്കുമ്പോൾ നൽകുക.”