എന്നാൽ പിന്നെ ഒരു കാര്യം പറയാം ഒരു 300 സ്ട്രൈക്ക് റേറ്റിൽ കളിക്കാം, അല്ലെങ്കിൽ അതിൽ കൂടുതൽ.. നീ പറയുന്ന രീതിയിൽ സ്കോർ ചെയ്യാം; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് ധോണി സ്റ്റൈൽ മറുപടി നൽകി ബാബർ

വ്യാഴാഴ്ച നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) 2023-ൽ ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെ തന്റെ ടീം ആറ് വിക്കറ്റിന് തോറ്റതിന് ശേഷം പെഷവാർ ക്യാപ്റ്റൻ ബാബർ അസം മത്സരശേഷം നടന്ന വാർത്ത സമ്മേളനത്തിൽ നല്ല ദേഷ്യത്തിൽ ആയിരുന്നു. ബാബർ 58 പന്തിൽ ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടെ 75 റൺസ് 129.31 സ്ട്രൈക്ക് റേറ്റിൽ നേടിയിട്ടും പരാജയം ഏറ്റുവാങ്ങാനായിരുന്നു ടീമിന്റെ വിധി.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. 300 സ്ട്രൈക്ക് റേറ്റിൽ കളിക്കണോ എന്ന് മാധ്യമപ്രവർത്തകനോട് ചോദിച്ച് അദ്ദേഹം ശക്തമായി തിരിച്ചടിച്ചു.

“എന്തുകൊണ്ട് സ്ട്രൈക്ക് റേറ്റ് 300 ആയിക്കൂടാ?”

അവന് പറഞ്ഞു:

“ഞങ്ങൾക്ക് നല്ല തുടക്കം കിട്ടി , ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കി, പക്ഷേ ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ഹസൻ അലി നന്നായി ബൗൾ ചെയ്തു, ഒരു 200 റൺസിന് മുകളിൽ പോകേണ്ട കളിയായിരുന്നു ഇത്, പക്ഷെ ഞങ്ങൾക്ക് അത് നല്ല രീതിയിൽ മുതലാക്കാൻ സാധിക്കാതെ വന്നതോടെ കളി കൈവിട്ട് പോയി.”