ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര; എം.സി.സിയുടെ ഓഫറിനോട് പ്രതികരിച്ച് ബി.സി.സി.ഐ

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ടെസ്റ്റ് പരമ്പര നടത്താമെന്ന മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബിന്റെ ഓഫര്‍ ബിസിസിഐ നിരസിച്ചു. എംസിസി സിഇഒ സ്റ്റുവര്‍ട്ട് ഫോക്‌സ് ആണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മെല്‍ബണില്‍ വെച്ച് ടെസ്റ്റ് പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാല്‍, ബിസിസിഐ ഇത് നിരസിച്ചു.

2012ല്‍ ആണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ഒരു പരമ്പര കളിക്കുന്നത്. നിലവില്‍ ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2007 ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത് ടെസ്റ്റ് പരമ്പര അവസാനമായി നടന്നത്.

നേരത്തെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ ഇസിബി വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ സമീപഭാവിയില്‍ അത്തരമൊരു സാധ്യതയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കുമോ എന്നതില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്.