പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തിന് മുന്‍പായി ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണെ ആര്‍സിബി ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആകാശ് ചോപ്ര. ആര്‍സിബിക്ക് വേണ്ടി ഇത്തവണ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാത്ത താരമാണ് ലിവിങ്‌സ്റ്റണ്‍. ഈ സീസണില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും തുടര്‍ച്ചയായി കുറഞ്ഞ സ്‌കോറുകളിലാണ് ഇംഗ്ലീഷ് താരം പുറത്തായത്. ഒരുഘട്ടത്തില്‍ ആര്‍സിബി ലിവിങ്‌സ്റ്റണെ ടീമില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരുന്നെങ്കിലും ടിം ഡേവിഡിന് പരിക്കറ്റേത് ഇംഗ്ലീഷ് താരത്തിന് തിരിച്ചുവരവിന് വീണ്ടും അവസരമൊരുങ്ങി.
എന്നാല്‍ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ബാറ്റിങ്ങില്‍ ലിവിങ്സ്റ്റണ്‍ പരാജയപ്പെടുകയായിരുന്നു. ‘ലിയാം ലിവിങ്ങ്സ്റ്റണെ പുറത്താക്കണമെന്ന് ഞാന്‍ ആര്‍സിബിയോട് ആവശ്യപ്പെടുന്നു. ഞാന്‍ കൈകള്‍ കൂപ്പി അപേക്ഷിക്കുന്നു. അദ്ദേഹം മുന്‍ സീസണുകളില്‍ പഞ്ചാബിനു വേണ്ടി കളിച്ചിരുന്നു, പഞ്ചാബിനെ ഒരിക്കലും വിജയിപ്പിച്ചിട്ടില്ല. നിങ്ങളെയും അദ്ദേഹം വിജയിപ്പിക്കില്ല,’ ആകാശ് ചോപ്ര പറഞ്ഞു.
Read more
‘കഴിഞ്ഞ മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ പൂജ്യത്തിന് പുറത്തായി, ഈ സീസണില്‍ 90 റണ്‍സ് പോലും നേടിയിട്ടില്ല. ഒരാള്‍ നന്നായി ബാറ്റ് ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ എന്തിനാണ് വീണ്ടും വീണ്ടും അദ്ദേഹത്തിനെ ആശ്രയിക്കുന്നത്, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ക്വാളിഫയര്‍ 1 മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍. രണ്ട് ടീമുകളും ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളാണ്.