ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ക്വാളിഫയര്‍ 1ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുക. ചണ്ഡീഗഡിലെ മുല്ലാന്‍പൂര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ആര്‍സിബിയും പഞ്ചാബും. അതുകൊണ്ട് തന്നെ ആവേശം നിറഞ്ഞ ഒരു കളി തന്നെയാണ് ഇന്ന് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ക്വാളിഫയര്‍ 1 മത്സരത്തില്‍ ഏത് ടീം വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.
രജത് പാട്ടിധാര്‍ നയിക്കുന്ന ആര്‍സിബി പഞ്ചാബ് കിങ്‌സിനെ ക്വാളിഫയര്‍ 1 മത്സരത്തില്‍ തോല്‍പ്പിച്ച് ഫൈനലില്‍ എത്തുമെന്നാണ് അശ്വിന്റെ പ്രവചനം. ഫൈനലില്‍ എത്താന്‍ കെല്‍പ്പുളള ടീമാണ് ഇത്തവണ ആര്‍സിബിയുടേതെന്ന് അശ്വിന്‍ പറഞ്ഞു. പഞ്ചാബിന് മാര്‍ക്കോ യാന്‍സന്‍ നാഷണല്‍ ഡ്യൂട്ടിക്കായി മടങ്ങിയത് വലിയ തിരിച്ചടിയായിട്ടുണ്ട്. ബോളിങ്ങിന് പുറമെ ബാറ്റിങ്ങിലും പഞ്ചാബിനായി തിളങ്ങിയിട്ടുളള താരമാണ് യാന്‍സന്‍.
Read more
ഇത് ശ്രേയസ് അയ്യരുടെ സമയമല്ലെങ്കില്‍ ആര്‍സിബി എന്തായാലും വിജയിച്ച് ഫൈനലില്‍ എത്തുമെന്നാണ് അശ്വിന്‍ കരുതുന്നത്. എന്നാല്‍ ജോഷ് ഹേസല്‍വുഡ് പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ആര്‍സിബിയുടെ ബോളിങിന് മൂര്‍ച്ഛയുണ്ടാവില്ല. പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങിനും കത്തിക്കയറാന്‍ ഇത് അവസരമൊരുക്കും, അശ്വിന്‍ പറഞ്ഞു.