എനിക്ക് ഇവിടെ മാത്രമല്ലെടാ അങ്ങ് ഇന്ത്യയിലും ഉണ്ടെടാ പിടിയെന്ന് ബാബർ, താരത്തിന് കിട്ടിയത് അപൂർവ ഭാഗ്യം; ആവേശത്തിൽ പാകിസ്ഥാൻ ആരാധകർ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം അടുത്തിടെ ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (ഐസിഎസ്ഇ) ഗ്രേഡ് എട്ടിലെ പാഠപുസ്തകത്തിൽ ഇടംപിടിച്ചു. പുസ്തകത്തിന്റെ സ്പോർട്സ് യൂണിറ്റിലെ ഒരു ചോദ്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരും മാറി.

അതിലെ ചോദ്യം ഇപ്രകാരമായിരുന്നു- “ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട കളി ക്രിക്കറ്റ് ആണ്, ക്രിക്കറ്റ് താരങ്ങൾ സെലിബ്രിറ്റികളാണ്. നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ വിളിപ്പേരുകൾ നിങ്ങൾക്കറിയാമോ? എ കോളത്തിലെ 10 പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും അവരുടെ വിളിപ്പേരുകളും കോളം ബിയിൽ ക്രമരഹിതമായ ക്രമത്തിൽ തമ്മിൽ ചേർക്കുക എന്നതായിരുന്നു ചോദ്യം.

എബി ഡിവില്ലിയേഴ്‌സ്, സച്ചിൻ ടെണ്ടുൽക്കർ, ക്രിസ് ഗെയ്ൽ, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ശിഖർ ധവാൻ, രോഹിത് ശർമ, എംഎസ് ധോണി എന്നിവർക്കൊപ്പം ബാബറും, വിളിപ്പേര് ( ബോബി) പുസ്തകത്തിൽ ഇടംപിടിച്ചു.

Read more

ഒരു ഇന്ത്യൻ പുസ്തകത്തിൽ നിരവധി പ്രമുഖ കളിക്കാർക്കൊപ്പം ബാബറിന്റെ പേരും ചിത്രവും കാണാൻ കഴിഞ്ഞതിൽ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ ആവേശഭരിതരായി, അവർ ചോദ്യത്തിന്റെ ചിത്രം ഓൺലൈനിൽ വൈറലാക്കി