ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഗില്ലിനെ വൈസ് ക്യാപ്റ്റൻ ആക്കുന്നതിലൂടെ സഞ്ജു സാംസന്റെ സ്ഥാനത്തിന് ഭീഷണിയാകാൻ സാധ്യതയുണ്ട്.
ഏഷ്യാ കപ്പിനു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്നു ഭയപ്പെടേണ്ടതു പ്രധാനമായും അഞ്ചു പേരാണ്. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്, വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ഫിനിഷര്‍ റോളിലുള്ള റിങ്കു സിങ്, പേസര്‍ ഹര്‍ഷിത് റാണ എന്നിവർ. ടൂർണമെന്റിൽ പ്ലെയിങ് ഇലവനിലുള്ള എല്ലാ മത്സരങ്ങളിലും ഈ താരങ്ങൾ തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വെക്കേണ്ടത് ആവശ്യമാണ്.
Read more
ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.







