ഈ സീസൺ ഐ.പി.എലും ജയിക്കേണ്ട എന്ന നിശ്ചയം ഉള്ളതുപോലെ, കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടി നൽകുന്ന വാർത്ത പുറത്ത്; കഷ്ടകാലം ഓട്ടോ പിടിച്ചല്ല ട്രെയിൻ പിടിച്ചുവരുന്ന അവസ്ഥയോയിൽ കെ.കെ.ആർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന് മുമ്പായി കെകെആറിന്റെ ദൗർഭാഗ്യം ചതിക്കുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പ്രീമിയം ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസനും പരിക്കേറ്റതിന് ശേഷം കൊൽക്കത്തയ്ക്ക് മറ്റൊരു തിരിച്ചടി ഉണ്ടായിരിക്കുന്നതാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റ്‌സ്മാൻ നിതീഷ് റാണയാണ് ഏറ്റവും ഒടുവിൽ പരിക്കേറ്റവരുടെ പട്ടിക വന്നത്. ഈഡൻ ഗാർഡൻസിൽ വ്യാഴാഴ്ച പരിശീലന സെഷനിൽ ഇടത് കണങ്കാലിന് പരിക്കേറ്റത്തോടെ മൂന്നാമത്തെ താരത്തെയാണ് കൊൽക്കത്തയ്ക്ക് നഷ്ടമായിരിക്കുന്നത്.

ത്രോഡൗണുകൾ എടുക്കാൻ മൂന്നാം ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ്, നിതീഷ് റാണ ഇതിനകം രണ്ട് വ്യത്യസ്ത നെറ്റ്‌സിൽ ബാറ്റ് ചെയ്യുകയും കെകെആറിന്റെ സ്പിന്നർമാരെയും നെറ്റ് ബൗളർമാരെയും നേരിടുകയും ചെയ്തു. അപ്പോഴാണ് പന്തുകളിലൊന്ന് അദ്ദേഹത്തിന്റെ ഇടതുകണങ്കാലിൽ തട്ടിയത്. പിന്നീട് താരം പരിക്കേറ്റ്‌ വീഴുക ആയിരുന്നു. എന്തായാലും പരിക്ക് സംബന്ധമായ കൂടുതൽ വാർത്തകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

Read more

എന്തായാലും കഴിഞ്ഞ കുറച്ച് വര്ഷമായിട്ടുള്ള കിരീട വളർച്ചയുടെ ക്ഷീണം കുറക്കാൻ ഇറങ്ങുന്ന ടീമിന് വലിയ തിരിച്ചടിയാണ് ഈ സീസണിലും മുന്നിൽ കാണുന്നതെന്ന് ആരാധകർ പറയുന്നു.