നീണ്ട 17 വർഷത്തിന് ശേഷമാണ് ഇന്ത്യ ഐസിസി ടി-20 ലോകകപ്പ് വിജയിക്കുന്നത്. ട്രോഫി നേടിയതിന് ശേഷം ഇന്ത്യൻ ടി-20 ഫോർമാറ്റുകളിൽ നിന്ന് വിരാട് കോലി, രോഹിത്ത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ വിരമിക്കുകയും ചെയ്തു. എന്നാൽ വിജയിച്ച് 68 ദിവസങ്ങൾ പിന്നിടുമ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മുൻ വനിതാ പാകിസ്ഥാൻ താരം നിദ ദറാണ്. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു കൊണ്ട് ഒരു കുറിപ്പാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
നിദ ദറാണ് പറയുന്നത് ഇങ്ങനെ:
ഈ വർഷത്തെ ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങൾ. രോഹിത്ത് ശർമ്മ, വിരാട് കോലി എന്നി താരങ്ങൾ ലോക ക്രിക്കറ്റിന് നൽകിയ എല്ലാ സംഭാവനകൾക്കും പ്രേത്യേക നന്ദി പറയുന്നു. ടീമിനെ നിങ്ങൾ നയിക്കുന്ന രീതിയും, സഹ താരങ്ങൾക്ക് നിങ്ങൾ നൽകുന്ന പ്രോത്സാഹനവും എല്ലാം ലോകത്തെ എല്ലാ കോണിലെ ആൾക്കാർക്കും പ്രജോദനമാണ്. വിരമിക്കൽ പ്രഖ്യാപിച്ച താരങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു” നിദ ദറാണ് പറഞ്ഞു.
വിരാട് കോലി, രോഹിത്ത് ശർമ്മ എന്നിവർ ഇന്ത്യൻ പതാകയിൽ ട്രോഫി ഉയർത്തി പിടിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്ക് വെച്ചത്. കൂടാതെ ഇന്ത്യൻ പരിശീലകൻ ആയിരുന്ന രാഹുൽ ദ്രാവിഡിന്റെ ചിത്രവും ഒപ്പം ചേർത്തിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും, താരത്തിന് നേരെ ഒരുപാട് ട്രോളുകൾ ഉയർന്ന് വരികയും ചെയ്തിരുന്നു. ഒരുപാട് വിമർശനങ്ങൾ വന്നതോടെ നിദ ആ പോസ്റ്റ് പിൻവലിച്ചു.