'അര നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനം', സൂപ്പര്‍ താരത്തെ കടന്നാക്രമിച്ച് ആകാശ് ചോപ്ര

ടോസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേത് കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം റെക്കോഡാണെന്ന് മുന്‍ താരം ആകാശ് ചോപ്ര. ട്വന്റി 20 ലോക കപ്പില്‍ ടോസ് നിര്‍ണായമാകുന്ന സാഹചര്യത്തിലാണ് ചോപ്രയുടെ വിമര്‍ശനം. സൂപ്പര്‍ 12ലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് കിട്ടിയിരുന്നില്ല.

ടോസിനെയും വിരാട് കോഹ്ലിയെയും കുറിച്ച് എന്താണ് പറയാനുള്ളത്. ഈ വര്‍ഷം എട്ട് ടി20കളില്‍ കോഹ്ലി ഇന്ത്യയെ നയിച്ചു. ടോസ് നേടിയത് ഒന്നില്‍ മാത്രം. കോഹ്ലിയുടെ കരിയറിലെ ടോസിംഗ് റെക്കോഡ് മോശമാണ്. നൂറ് മത്സരങ്ങളില്‍ കൂടുതല്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍മാരുടെ ടോസ് വിജയത്തിന്റെ ശരാശരി നോക്കിയാല്‍ അമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റെക്കോഡാണ് കോഹ്ലിയുടേത്- ചോപ്ര പറഞ്ഞു.

40 ശതമാനം മാത്രമാണ് കോഹ്ലിയുടെ ടോസ് വിജയ ശരാശരി. രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യത്തില്‍ മുന്നില്‍. 58-60 ശതമാനമാണ് ദ്രാവിഡിന്റെ ടോസ് നേട്ടം. ധോണിക്കും അമ്പത് ശതമാനത്തോളം മത്സരങ്ങളിലും ടോസ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോഹ്ലിക്ക് ഭാഗ്യമില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

Read more