ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിലെ മികച്ച പ്രകടനത്തിന് യുവ ഫാസ്റ്റ് ബൗളർ ആകാശ് ദീപിനെ മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ അഭിനന്ദിച്ചു. സ്പീഡ്സ്റ്റർ സീം നന്നായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ടീമിന് വലിയ പോസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ പേസർ എന്ന നിലയിൽ താരം ഈ കാലഘട്ടത്തിൽ മികവ് പുലർത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ഇന്ത്യയുടെ രക്ഷകൻ ആകാശ് ആയിരുന്നു. മഴ കാരണം ഒന്നര സെഷനുകൾ മാത്രമേ സാധ്യമായുള്ളൂവെങ്കിലും, ഫാസ്റ്റ് ബൗളർ തൻ്റെ ടീമിന് സ്വാധീനം ചെലുത്തുന്നുവെന്ന് ഉറപ്പാക്കി ഇന്ത്യയെ അദ്ദേഹം ഡ്രൈവിംഗ് സീറ്റിൽ ഇരുത്തുക ആയിരുന്നു.
മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നതിനാൽ തന്നെ ഇന്ത്യയുടെ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ പ്രത്യേകമായി ഞെട്ടാൻ ഒന്നും ഇല്ലായിരുന്നു. എന്തായാലും ബുംറയും സിറാജും വിക്കറ്റ് വീഴ്ത്താൻ പരാജയപ്പെട്ടപ്പോൾ രക്ഷകൻ ആയി വന്നത് ആകാശ് ദീപ് ആയിരുന്നു. താരം ആണ് 2 വിക്കറ്റ് നേടി തിളങ്ങിയത്.
കുറ്റമറ്റ ലൈനുകളും ലെങ്തുകളും ബൗൾ ചെയ്ത അദ്ദേഹം ഇരു ബംഗ്ലാദേശ് ഓപ്പണർമാരെയും പുറത്താക്കി. തൻ്റെ ആദ്യ സ്പെല്ലിന് ശേഷവും, തൻ്റെ ഉജ്ജ്വലമായ ബൗളിംഗിലൂടെ അദ്ദേഹം ബാറ്റർമാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റും 4 മെയ്ഡനുംഅദ്ദേഹം ബൗൾ ചെയ്തു.
സഹീർ ഖാൻ പറഞ്ഞത് ഇങ്ങനെ:
“ഇത് വളരെ നല്ല കാര്യമാണ്. നിങ്ങളുടെ മൂന്നാമത്തെ സീമർ ഈ രീതിയിൽ സംഭാവന ചെയ്താൽ, നിങ്ങളുടെ പ്രാഥമിക ബൗളർമാർക്ക് അത് ഒരു പോസിറ്റീവ് കാര്യമായി മാറുന്നു. നിങ്ങൾക്ക് ഒരു നല്ല യൂണിറ്റ് കാണാൻ കഴിയും. അവസരം ലഭിച്ചപ്പോഴെല്ലാം, തുടക്കത്തിൽ തന്നെ സ്വാധീനം ചെലുത്തുന്നതിൽ ആകാശ് ദീപ് വിജയിച്ചു.”
“ആകാശ് കൂടി വന്നതോടെ ടീം ബോളിങ് വളരെയധികം മെച്ചപ്പെട്ടു. ബുംറ, സിറാജ് തുടങ്ങിയ താരങ്ങൾക്ക് പിന്തുണ നല്കാൻ പറ്റിയ താരമാണ് ആകാശ്.” അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു.