സൂപ്പർ താരത്തെ വീഴ്ത്തി അഞ്ചു വയസുകാരൻ, ഭാവി താരം; വീഡിയോ വൈറൽ

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സർഫറാസ് അഹമ്മദ് മികച്ച ബാറ്റിംഗ് നിരയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും രണ്ടായിരത്തിലധികം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരുപാട് ലോകോത്തര ബൗളറുമാരെ തകർത്തടിച്ച താരത്തിനെ 5 വയസുള്ള മകൻ പുറത്താക്കുന്ന വിഡിയോയാണ് വൈറൽ ആകുന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു. ഒരു സ്ട്രീറ്റ് ക്രിക്കറ്റ് മത്സരത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തോടെയാണ് ക്ലിപ്പ് തുടങ്ങുന്നത് . ഒരാൾ കുഞ്ഞ് അബ്ദുള്ളയ്ക്ക് പന്ത് കൈമാറുകയും പിതാവിനെ ബൗൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. സർഫറാസ് ബാറ്റ് വീശിയിട്ടും പ്രയോജനമുണ്ടായില്ല. വേഗത്തിൽ വന്ന പന്ത് വിക്കറ്റ് തെറിപ്പിച്ചു.

സംഭവം മനസിലാകാതെ നിൽക്കുന്ന മുൻ താരത്തെയും കാണാം. ” നീ നിന്റെ അച്ഛനെ പുറത്താക്കിയിരുന്നു, കൊള്ളാം” എന്നാണ് സൂപ്പർ തരാം പറയുന്നത്. ” ഭാവി താരം ” എന്ന വിശേഷണവും താരത്തെ തേടി എത്തിക്കഴിഞ്ഞു.

മകനെ ക്രിക്കറ്റിലേക്ക് ഇറക്കില്ലെന്നാണ് സർഫ്രാസ് പറയുന്നത്. തനിക്ക് നേരിട്ട ഒലെ ബുദ്ധിമുട്ടുകൾ അവന് വരാതിരിക്കാനാണ് ഇതെന്നും പറഞ്ഞു.