കുവൈറ്റില്‍ 671 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

കുവൈറ്റില്‍ ഇന്നലെ 671 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 435 പേര്‍ സ്വദേശികളും 236 പേര്‍ വിദേശികളുമാണ്. നാല് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 354 ആയി.

24 മണിക്കൂറിനിടെ 717 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 37,030 ആയി. നിലവില്‍ 8811പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 139 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4045 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 3,86887 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.