സൗദി അറേബ്യയില്‍ നിന്നും ഭര്‍ത്താവ് ഇന്ത്യക്കാരിയെ വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി

സൗദി അറേബ്യയില്‍ നിന്നും ഭര്‍ത്താവ് ഇന്ത്യക്കാരിയെ വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി. സൗദി അറേബ്യയില്‍ താമസിക്കുന്ന ആരിഫാണ് ഭാര്യയെ വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലിയത്. ഭാര്യയ്ക്കു അവഹിത ബന്ധമുണ്ടെന്ന് ആരോപിച്ചയായിരുന്നു നടപടി. 2009 ലായിരുന്നു ഇവരുടെ വിവാഹം. വാട്‌സ് ആപ്പില്‍ വോയ്‌സ് മെസേജ് മുഖേനയാണ് മൊഴി ചൊല്ലിയത്.

എന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ ആരിഫ് തന്റെ പിതാവ് ജീവിച്ചിരുന്ന അവസരത്തില്‍ എന്നെ ഉപദ്രവിക്കുന്നതായി ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. പല തവണ അദ്ദേഹം എന്നെ മര്‍ദിച്ചിട്ടുണ്ട്. ഭര്‍ത്താവിനു പുറമെ ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചതായി യുവതി പറയുന്നു. താന്‍ ദരിദ്ര കുടുംബത്തില്‍ നിന്നു വന്ന വ്യക്തിയായതു കൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും മൊഴി ചൊല്ലപ്പെട്ട സ്ത്രീ പറഞ്ഞു.

Read more

കഴിഞ്ഞ മാസം 18 നാണ് ആരിഫ് തന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്ത് അയച്ചതെന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം യുവതി ഭര്‍തൃപിതാവ് യൂനുസിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം മകനെ പിന്തുണച്ചാണ് സംസാരിച്ചത്. 30000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞതായി യുവതി പറഞ്ഞു.