ഒമാനില്‍ പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു. ഒമാനിലെ നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് പ്രവാസി യുവാവ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എങ്കിലും അതിനു മുന്‍പേ മരണം സംഭവിക്കുകയായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.
Read more
നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില്‍ വിലായത്തിലായിരുന്നു സംഭവം. ഇവിടെ ഒരു ഫാമില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കില്‍ പ്രവാസി മുങ്ങി മരിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. മരണപ്പെട്ട പ്രവാസി ഏഷ്യന്‍ വംശജനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.