ദുബായ് ഗ്ലോബൽ വില്ലേജ്; പുതിയ സീസൺ ഒക്ടോബർ 25ന്

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും. 27-ാം സീസണിൽ 27 രാജ്യങ്ങളുടെ പവലിയനാണ് ആഗോള ഗ്രാമത്തിൽ അണിനിരക്കുക. ആഗോളഗ്രാമത്തിലേക്ക് കാണികളെ ആകർഷിക്കാൻ ഇത്തവണ ഒമാന്റെയും, ഖത്തറിന്റെയും പവലിയനുകളുണ്ടാകും.

ഒക്ടോബർ 25 മുതൽ അടുത്തവർഷം ഏപ്രിൽ വരെയാണ് പുതിയ സീസൺ സഞ്ചാരികളെ വരവേൽക്കുക. കഴിഞ്ഞ സീസണിൽ 78 ലക്ഷം സന്ദർശകർ ഗ്ലോബൽ വില്ലേജിൽ എത്തി എന്നാണ് കണക്ക്.

പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഈ സീസണിൽ ആഗോള ഗ്രാമത്തിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. ഗ്ലോബൽ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്‌കവറി, ഫുഡ് വേ, ജിവി ഫുള്ളി ലോഡഡ് തുടങ്ങി. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി പ്രത്യേകം പാക്കേജുകളും ഇത്തവണ ഗ്ലോബൽ വില്ലേജിലുണ്ടാകും.