തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം; മൂന്ന് മരണം, 200- ലേറെ പേര്‍ക്ക് പരിക്ക്

തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേപ്രദേശത്താണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭൂകമ്പമുണ്ടായത്. ഹതായ് പ്രവിശ്യയില്‍ രണ്ടുകിലോമീറ്റര്‍ ആഴത്തില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടു.

കഴിഞ്ഞ ഭൂകമ്പത്തില്‍ ആളുകള്‍ നഗരം വിട്ടതിനാല്‍ കൂടുതല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായി. ദുരന്തനിവാരണസേന സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.