യു.എസില്‍ നടക്കുന്ന ഹൗഡി മോദി സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കും

യു.എസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി എന്ന പരിപാടിയില്‍ ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കും. 22-ന് ഹൂസ്റ്റണില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു

പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും “ഹൗഡി മോദി”ക്ക് ലഭിക്കും.ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 80,000 പേര്‍ രജിസ്ട്രേഷനായി കാത്തിരിക്കുന്നുണ്ട്.

ജി-20, ജി-7 ഉച്ചകോടികള്‍ക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകള്‍ക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് “ഹൗഡി മോദി”.