റമദാൻ: ജർമ്മനിയിൽ മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാൻ ക്രൈസ്തവ ദേവാലയം തുറന്നു

സാമൂഹിക അകലം പാലിക്കുന്ന പുതിയ നിയമങ്ങൾ അനുസരിച്ച് മുസ്ലിം മത വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി അവരുടെ പള്ളിയിൽ ഇടം മതിയാവാതെ വന്നതിനാൽ ഇസ്ലാമിക പ്രാർത്ഥനയ്ക്കായി അനുമതി നൽകി ബെർലിനിലെ ഒരു ക്രൈസ്തവ ദേവാലയം.

Women wearing headscarves and face masks attend Friday prayers at a Berlin church

മെയ് 4 ന് ജർമ്മനി മതപരമായ സേവനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചുവെങ്കിലും വിശ്വാസികൾ 1.5 മീറ്റർ (5 അടി) അകലം പാലിക്കണം. തൽഫലമായി, നഗരത്തിലെ ന്യൂകോൾൻ ജില്ലയിലെ ദാർ അസ്സലം പള്ളിക്ക് അതിന്റെ കീഴിൽ ഉള്ള ഒരു ചെറിയ ശതമാനം വിശ്വാസികളെ മാത്രമേ ഉൾകൊള്ളാൻ കഴിയൂ. ഇതേ തുടർന്ന് ക്രൂസ്ബർഗിലെ മാർത്ത ലൂഥറൻ പള്ളി റമദാൻ അവസാനത്തിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടത്താൻ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

Worshippers sit on their prayer mats during Friday prayers at a church in Berlin