ജനങ്ങള്‍ ആവശ്യപ്പെടണം; ബിജെപി ടിക്കറ്റ് നല്‍കണം; ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തയാര്‍; മോഹം പറഞ്ഞ് കങ്കണ

ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് നടി കങ്കണ റണാവത്ത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരംഗത്ത് ഉണ്ടാകും.

താന്‍ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചനയും കങ്കണ നല്‍കി. ഇന്ത്യാടുഡേ ചാനലിലെ ഒരു പരിപാടിയിലാണ് താരം തന്റെ മോഹങ്ങള്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പൊതുസേവനം ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താന്‍ തയാറാണെന്ന് നടി മറുപടി നല്‍കി. ഹിമാചല്‍ പ്രദേശിലെ ആളുകള്‍ തനിക്ക് സേവിക്കാന്‍ അവസരം നല്‍കിയാല്‍ അത് വളരെ മികച്ചതായിരിക്കുമെന്നും കങ്കണ പറഞ്ഞു.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മഹാപുരുഷ്’ ആണെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയും രാഹുല്‍ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിക്കറിയാമെന്നും കങ്കണ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശ് വീഴില്ല എന്ന് കങ്കണ പറഞ്ഞു. ഹിമാചലിലെ ജനങ്ങള്‍ക്ക് അവരുടേതായ സൗരോര്‍ജ്ജമുണ്ട്. പച്ചക്കറികള്‍ സ്വയം വിളയിക്കുന്നു. ഹിമാചലില്‍ എ.എ.പിയുടെ സൗജന്യങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും കങ്കണ പറഞ്ഞു.