ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ചു; തേനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.

Read more

ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. യാത്രയ്ക്കിടെ ടയര്‍ പൊട്ടിയ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മരിച്ചവര്‍ കോട്ടയം ജില്ലക്കാരാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.