തസ്ലീമ നസ്‌റിന് ഇന്ത്യയില്‍ താമസിക്കുവാനുള്ള സമയപരിധി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന് ഇന്ത്യയില്‍ താമസിക്കുവാനുള്ള സമയപരിധി നീട്ടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂലൈ 2020 വരെ ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടി നല്‍കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി അഞ്ച് വര്‍ഷത്തേക്ക് നീട്ടിത്തരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3 മാസത്തേക്ക് മാത്രമാണ് സമയം നീട്ടിത്തന്നതെന്നും ചൂണ്ടിക്കാണിച്ചും, ഇന്ത്യയില്‍ തുടരാനുള്ള ആഗ്രഹം അറിയിച്ചും അവര്‍ കഴിഞ്ഞ ജൂലൈ 17 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമയപരിധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കിയത്.

സമയപരിധി നീട്ടി നല്‍കിയതില്‍ ആഭ്യന്തര മന്ത്രാലയത്തിന് തസ്ലീമ ട്വിറ്ററില്‍ നന്ദിയറിയിച്ചു.