ടിപ്പു സുല്‍ത്താനെ മഹത്വവത്ക്കരിക്കുന്ന പാഠഭാഗങ്ങള്‍ തിരുത്തണം; സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി കര്‍ണാടക പാഠപുസ്തക സമിതി

ടിപ്പു സുല്‍ത്താനെ മഹത്വവത്ക്കരിക്കുന്ന തരത്തിലുള്ള പാഠഭാഗങ്ങള്‍ തിരുത്താന്‍ കര്‍ണാടക സര്‍ക്കാരിന് പാഠപുസ്തക സമിതിയുടെ നിര്‍ദ്ദേശം. ടിപ്പു സുല്‍ത്താനെ മഹാനായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാനും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള എല്ലാ പാഠഭാഗങ്ങളും ഒഴിവാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരം വാര്‍ത്തകളെ പാഠപുസ്തക സമിതി തള്ളുകയും ചെയ്തിരുന്നു. മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള എല്ലാ പാഠങ്ങളും നീക്കം ചെയ്യേണ്ടതില്ല. അദ്ദേഹത്തെ മഹത്വവത്ക്കരിക്കുന്ന തരത്തിലുള്ള പാഠങ്ങളഇല്‍ മാത്രം തിരുത്ത വരുത്തിയാല്‍ മതിയെന്നും സമിതി വ്യക്തമാക്കി.

വടക്കു കിഴക്കന്‍ ഇന്ത്യയില്‍ 600 വര്‍ഷക്കാലം ഭരണം നടത്തിയിരുന്ന അഹോം രാജവംശത്തെ കുറിച്ചും വടക്കേഇന്ത്യയിലെ കര്‍കോട്ട രാജവംശത്തെ കുറിച്ചും പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം മുതല്‍ തിരുത്തലുകള്‍ നടപ്പില്‍ വരും.