ദി കേരള സ്റ്റോറിയുടെ ബംഗാളിലെ നിരോധനം; സർക്കാർ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി

വിവാദ ചലച്ചിത്രം ദി കേരള സ്‌റ്റോറി നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാനത്ത് ചിത്രം നിരോധിച്ചതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതി തീരുമാനം.32000 പേർ മതം മാറിയെന്ന് പറയുന്നത് വസ്തുതകളെ വളച്ചൊടിക്കലാണെന്ന് കോടതി പറഞ്ഞു. ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്ന പറഞ്ഞ കോടതി, സാങ്കൽപ്പിക പതിപ്പെന്ന് സ്ക്രീനിൽ എഴുതിക്കാട്ടാൻ നിർദേശം നൽകി. ചിത്രം കാണാമെന്ന് ജഡ്ജിമാർ അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ സിനിമ പ്രദർശനം നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു. ഹർജി. രാജ്യത്തെ മറ്റിടങ്ങളിൽ കേരളസ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചോദിച്ചിരുന്നു.

Read more

വിദ്വേഷ പ്രചാരണമാണ് ചിത്രത്തിലെന്നും, കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പശ്ചിമബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.