സുനില്‍ ഝക്കര്‍ കോണ്‍ഗ്രസ് വിട്ടു

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അധ്യക്ഷനുമായ സുനില്‍ ഝക്കര്‍ പാര്‍ട്ടി വിട്ടു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് സുനിര്‍ ഝക്കറിനെതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.ഗുഡ്‌ബൈ, ഗുഡ്‌ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിവിര്‍ ഉദയ്പൂരില്‍ പുരോഗമിക്കവെയാണ് മുതിര്‍ന്ന നേതാവായ സുനില്‍ ഝക്കര്‍ പാര്‍ട്ടി വിട്ടത്.

Read more

് എകെ ആന്റണി ചെയര്‍മാനായ അഞ്ചംഗ അച്ചടക്ക സമിതി സുനില്‍ ജാഖറിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എകെ ആന്റണിയെ കൂടാതെ താരിഖ് അന്‍വര്‍, ജെ പി അഗര്‍വാള്‍, ജി പരമേശ്വര എന്നിവരും സമിതിയിലുണ്ടായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് കാരണം മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിയാണ്. തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് സെപ്തംബറില്‍ അമരീന്ദര്‍ സിങ്ങിന് പകരം ചരണ്‍ജിത് സിംഗ് ഛന്നിയെ നിയമിച്ചതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നും സുനില്‍ ജാഖര്‍ ചൂണ്ടിക്കാണിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിരൊളായ അംബിക സോണിയേയും സുനില്‍ ജാഖര്‍ വിമര്‍ശിച്ചിരുന്നു.