കാട്ടാന എടുത്തെറിഞ്ഞു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥത്ഥിമരിച്ചു. ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് എത്തിയ രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്.

Read more

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് വിദ്യാര്‍ത്ഥി കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.