മ്യാന്‍മറിലേക്ക് അനധികൃതമായി ആളുകളെ കടത്തല്‍; നാല് കമ്പനികളെ തിരിച്ചറിഞ്ഞു

മ്യാന്‍മറിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ നാല് കമ്പനികളെ തിരിച്ചറിഞ്ഞു. ഒകെഎക്‌സ് പ്ലസ്, ലസാദ, സൂപ്പര്‍ എനര്‍ജി ഗ്രൂപ്പ്, സെന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് അംബാസിഡര്‍ കത്തയച്ചെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.

മലയാളികളടക്കം അഞ്ഞൂറോളം ഇന്ത്യക്കാരെ മ്യാന്‍മര്‍ വിമതമേഖലയില്‍ തടവിലാക്കപ്പെട്ട കേസില്‍ ഇന്ത്യ കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. തായ്‌ലന്‍ഡ് അതിര്‍ത്തി വഴിയാണ് ഭൂരിഭാഗം പേരും മ്യാന്‍മറിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും മ്യാന്‍മര്‍ വിസ ഇല്ല.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനായി 300 പേരെ മ്യാന്‍മറിലേക്കു കടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷാനടപടി ആരംഭിച്ചതോടെ, ഇവരെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റാന്‍ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുതിയ സ്ഥലത്തേക്കു മാറണമെന്നു നിര്‍ദേശം ലഭിച്ചതായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികള്‍ വെളിപ്പെടുത്തി.

Read more

അതിനിടെ, ഒരു ആലപ്പുഴ സ്വദേശി തിരികെ നാട്ടിലെത്തിയെന്നും തടങ്കലില്‍നിന്നു രക്ഷപ്പെട്ട മലയാളികള്‍ അടക്കമുള്ള മറ്റു 4 പേരെ മതിയായ രേഖകളില്ലാത്തതിനാല്‍ തായ്ലന്‍ഡിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നുമുള്ള വിവരവും പുറത്തു വന്നിരുന്നു.