സഫൂറ സർഗറിന് ജാമ്യം നിഷേധിച്ചു; ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജഡ്ജി

 

ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥി സഫൂറ സർഗറിന് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിച്ച കോടതി ജാമ്യത്തിന് അർഹതയില്ലെന്ന് അഭിപ്രായപ്പെട്ടു.

ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയുടെ വടക്കുകിഴക്കൻ പ്രദേശത്ത് വർഗീയ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ച് ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്റർ കൂടിയായ സർഗറിനെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജാമ്യാപേക്ഷയിൽ അർഹതയുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല , അതനുസരിച്ച് അത് തള്ളുന്നു.” സർഗാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദ്ര റാണ പറഞ്ഞു.

അതേസമയം ഗർഭിണിയായ സർഗറിന് ആവശ്യമായ വൈദ്യസഹായവും മറ്റ് സഹായങ്ങളും നൽകാൻ കോടതി ജയിൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.