രണ്ടു ചക്രത്തില്‍ ചീറിപ്പാഞ്ഞ് ഓട്ടോ ഡ്രൈവര്‍മാരുടെ അഭ്യാസ പ്രകടനം; ആറ് പേര്‍ അറസ്റ്റില്‍, വീഡിയോ

മത്സരിച്ച് ഓട്ടോ ഓടിച്ച് നടുറോഡില്‍ അഭ്യാസപ്രകടം നടത്തിയ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ആന്ധ്രയിലെ ഹൈദരാബാദിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെയുള്ള ഡ്രൈവര്‍മാരുടെ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ആറ് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ മത്സരിച്ച് വാബനം ഓടിച്ചതായി ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍മാര്‍ സമ്മതിച്ചു. യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചു, ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഡ്രൈവര്‍മാര്‍ പരസ്പരം മത്സരിച്ച് വാഹനങ്ങള്‍ ഓടിക്കുന്നതും അത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ നടുറോഡിലൂടെ രണ്ട് വീലില്‍ വാഹനമോടിച്ച് പോകുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

Read more