പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചെന്ന് ആരോപണം; മഹാകലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയെ പുറത്താക്കി

പ്രസിദ്ധമായ ഉജ്ജയിനിയിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയെ ലൈംഗികാരോപണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് കമ്മിറ്റി പുറത്താക്കി. മഹാകാളി ക്ഷേത്രത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് പൂജാരിയെ പുറത്താക്കിയത്.

ക്ഷേത്ര കമ്മിറ്റി പൊലീസിന് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ പ്രചരിക്കുന്നു എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും ഭക്തരുടെ പരാതിയില്‍ ഒരു അന്വേഷണം നടത്തണമെന്നുമാണ് ക്ഷേത്ര കമ്മറ്റിയുടെ ആവശ്യം.

ക്ഷേത്ര പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് സന്യാസി ഹേമന്ദ് ദുബേയെയാണ് സമിതിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം ക്ഷേത്ര പരിസരത്ത് പ്രവേശിക്കുന്നത് പോലും വിലക്കിയിട്ടുണ്ടെന്നും ക്ഷേത്ര ഭരണാധികാരികളിലൊരാളായ അഭിഷേക് ദുബെ പറഞ്ഞു.

പൂജാസാധനങ്ങളുമായി ക്ഷേതത്തിനുള്ളിലെ വാതില്‍പടിക്കല്‍ നില്‍ക്കുന്ന പൂജാരി അവിടെ വെച്ച് തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.