ബംഗാളിലെ കാളീക്ഷേത്രത്തില്‍ മോദിക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി ഭാര്യ

പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുള്ള കല്യാണേശ്വരി ക്ഷേത്രത്തില്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദബെന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

സഹോദരനും സെക്രട്ടറിക്കും ഒപ്പമാണ് യശോദബെന്‍ ക്ഷേത്രത്തിലെത്തിയത്. ഇവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.പൂജകള്‍ക്കായി 201 രൂപയാണ് യശോദ ബെന്‍ നല്‍കിയത്. ശിവ പ്രതിമയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 101 രൂപ ദക്ഷിണയും അവര്‍ നല്‍കി.

ക്ഷേത്രത്തിലെ പൂജാരിയായ ബില്‍ട്ടു മുഖര്‍ജിയാണ് യശോദബെന്നിനായി പൂജകള്‍ ചെയ്തത്. കാളീദേവിയ്ക്കായി രാജാ ലക്ഷ്മണ്‍ സെന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് അസന്‍സോളിലെ കല്യാണേശ്വരി ക്ഷേത്രം.