OPERATION SINDOOR: അതിർത്തിയിൽ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

പാക് അധീന കശ്മീരിലും ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും 10 നാട്ടുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read more

പാക് പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്നുണ്ടെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചു. ഇതിനിടെ ജമ്മു കശ്മീരിലെ അഞ്ച് അതിർത്തി ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.