വികസനത്തിന്റെ ഗംഗയുമായി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് മോദി

വികസനത്തിന്റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന് നരേന്ദ്രമോദി. അഴിമതിയിലാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ശ്രദ്ധയെന്നും ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചു.

രാജ്യത്തെ കുറിച്ചോ പാവപ്പെട്ടവരെ കുറിച്ചോ ചിന്തയില്ലാത്ത പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും ബിഹാറിലെ പാലിഗഞ്ചില്‍ മോദി പറഞ്ഞു. .
മുന്നൂറിലധികം സീറ്റ് നേടി മോദിയുടെ കീഴില്‍ എന്‍ഡിഎ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുമെന്ന്് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിന്റെ ആറുഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.