മോദി സംസാരിക്കുമ്പോള്‍ അലസതയോടെ ഇരുന്നു; കെജ്‌രിവാള്‍ മര്യാദകെട്ട മുഖ്യമന്ത്രിയെന്ന് ബി.ജെ.പി

 

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തില്‍ അലസനായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ഇരുകൈകളും ഉയര്‍ത്തി കസേരക്ക് പിറകില്‍ വച്ച് അലസനായിരിക്കുന്ന കെജ്‌രിവാളിന്റെ ദൃശ്യങ്ങള്‍ ബി.ജെ.പി യുടെ സോഷ്യല്‍മീഡിയ പേജുകളാണ് പുറത്തുവിട്ടത്.

ഡല്‍ഹിയുടെ മര്യാദകെട്ട മുഖ്യമന്ത്രി എന്ന തലവാചകത്തില്‍ ബി.ജെ.പി ഡല്‍ഹി ഒഫീഷ്യല്‍ പേജില്‍ കെജ്‌രിവാളിന്റെ വീഡിയോ ഷെയര്‍ ചെയ്തു.

 

നിരവധി ബി.ജെ.പി നേതാക്കളാണ് ഇതിനോടകം കെജ്‌രിവാളിനെതിരെ രംഗത്തു വന്നത്. അപമര്യാദയായി പെരുമാറുന്നത് വഴി കെജ്‌രിവാള്‍ സ്വയം അപഹാസ്യനാവുകയാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.