മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി

 

 

പാര്‍ലെമന്റംഗവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും. ബിപ്ലബ് ദേബ് രാജിവച്ചതിന് പിന്നാലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മണിക് സാഹയെ മുഖ്യമന്ത്രിയാക്കാന്‍ തിരുമാനിച്ചത്. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിപ്‌ളവ് കുമാര്‍ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ എതിര്‍പ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ഡല്‍ഹിയിലെത്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്‌ളവ് കുമാര്‍ ദേബ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രി സ്ഥാനം ബിപ്ലബ് ദേബ് രാജിവച്ചത്. . ഇന്ന് നാലു മണിക്ക് ഗവര്‍ണര്‍ എസ്എന്‍ ആര്യയെ കണ്ട് ദേബ് രാജി നല്‍കി. പദവിയല്ല പാര്‍ട്ടിയാണ് വലുതെന്ന് ദേബ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു രാജി. ത്രിപുരയില്‍ തിരഞ്ഞെടുപ്പിന് ഇനി 10 മാസം മാത്രമാണ് ബാക്കിയുളളത്.

2018 ല്‍ സിപിഎമ്മിനെ പുറത്താക്കി ബി.ജെ.പി ഭരണത്തിലെത്തിയത് ക്രെഡിറ്റ്് ബിപ്‌ളവ് കുമാര്‍ ദേബ് എന്ന നാല്പത്തിയേഴുകാരനായിരുന്നു. എന്നാല്‍ പടലപ്പിണക്കങ്ങള്‍ മൂലം ദേബിനെ മാറ്റണമെന്ന് 12 എം.എല്‍.എമാര്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടുപേര്‍ രാജിക്കത്ത് കേന്ദ്രനേതാക്കള്‍ക്ക് അയച്ചു. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുമായും ബിപ്‌ളവ് കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു.