മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്; നടപടിയെടുത്ത് അധികൃതർ

ഉത്തരാഖണ്ഡ് മുഖ്യന്ത്രിക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ട വ്യക്തി അറസ്റ്റിലായി, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ പോസ്റ്റിട്ട കർഷകനായ രാജ്പാൽ ആണ് പൊലീസ് പിടിയിലായത്.

ഏതാനും നാളുകളായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ അപകീർത്തിപ്പെടുത്തുന്നവയും, അശ്ലീലചുവയുള്ളതുമായ പോസ്റ്റുകളാണ് രാജ്പാൽ ഇട്ടിരുന്നത്. എന്നാൽ പൊലീസ് അധികൃതർ ഇത് വിലക്കിയിട്ടും തുടർന്നും അശ്ലീലചുവയുള്ളവയടക്കം പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ രാജ്പാലിനെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് രാജ്പാലിനെ അറസ്റ്റ് ചെയ്ത വാർത്ത ജയിൽ അധികൃതർ വ്യക്തമാക്കിയത്.