ചിറാപുഞ്ചി മഴയത്ത് പാടി ട്രെൻഡിങായ ഹനാൻഷാ ഇനി സിനിമയിൽ, എത്തുന്നത് ഈ സൂപ്പർ താര ചിത്രത്തിൽ

ചിറാപുഞ്ചി മഴയത്ത് എന്ന പാട്ടിലൂടെ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരം​ഗമായ ​ഗായകനാണ് ഹനാൻഷാ. ഈ പാട്ട് ഉപയോ​ഗിച്ച് നിരവധി റീൽസ് വീഡിയോകളാണ് ഇൻസ്റ്റ​ഗ്രാമിൽ ഇറങ്ങിയത്. മഴക്കാലത്തിന് പറ്റിയ പാട്ട് എന്ന നിലയിലാണ് ആളുകൾ ഹനാന്റെ പാട്ട് ഏറ്റെടുത്തത്. ഇപ്പോഴിതാ ചിറാപുഞ്ചി മഴയത്ത് പാടി സിനിമയിൽ എത്തിയിരിക്കുകയാണ് ​ഗായകൻ. ആന്റണി വർ​ഗീസ് പെപ്പെ നായകനാവുന്ന എറ്റവും പുതിയ ചിത്രമായ കാട്ടാളനിലാണ് ഹനാൻ ഒരു പ്രധാന റോളിൽ എത്തുന്നത്.

മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ എടുത്ത നിർമ്മാതാവ് ഷെരീഫ് മുഹ​മ്മദിന്റെ ക്യൂബ്സ് എന്റർടെയ്ൻമെന്റാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ സോഷ്യൽ മീഡിയ പേജിലാണ് ഹനാൻഷായെ സിനിമയിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ടുളള പോസ്റ്റർ വന്നിരിക്കുന്നത്. പോൾ ജോർജ്ജാണ് കാട്ടാളൻ സംവിധാനം ചെയ്യുന്നത്. കാന്താര സിനിമയുടെ സം​ഗീത സംവിധായകൻ ബി അജനീഷ് ലോക്നാഥ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നു.

വലിയ താരനിര തന്നെയാണ് പെപ്പെയുടെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. മാർക്കോ വില്ലൻ കബീർ ദുഹാൻ സിങും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തും. സിദ്ദിഖ്, ജ​ഗദീഷ്, രജിഷ വിജയൻ, ബേബി ജീൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Read more

ചിറാപുഞ്ചി പാട്ടിന് പുറമെ കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയും ഹനാന്‍റെ വൈറൽ ഗാനങ്ങളാണ്. വ്ളോഗിലൂടെയും ഹനാന്‍ഷായും കുടുംബവും മലയാളികള്‍ക്ക് പരിചിതരാണ്. 2022 ൽ പുറത്തിറങ്ങിയ ‘പറയാതെ അറിയാതെ’ എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ശ്രദ്ധ നേടിയത്.