2013 ല്‍ രാഹുല്‍ കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് നിയമമായിരുന്നങ്കില്‍ ഇപ്പോള്‍ അയോഗ്യനാകില്ലായിരുന്നു

2013 ല്‍ പ്രസ് ക്‌ളബ്ബ് ഓഫ് ഇന്ത്യയില്‍ വച്ചു നടത്തിയ പത്ര സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി യു പി എ സര്‍ക്കാര്‍ നിയമമാക്കാന്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞിരുന്നു. ആ ഓര്‍ഡിന്‍സ് അന്ന് നിയമം ആയിരുന്നെങ്കില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റംഗത്വം നഷ്ടപ്പെടുമായിരുന്നില്ലന്നതാണ് വസ്തുത.

ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി രണ്ട് കൊല്ലമോ അതില്‍ കൂടുതലോ ശിക്ഷ വിധിച്ചാല്‍ ആ നിമിഷം മുതല്‍ പ്രസ്തുത വ്യക്തി അയോഗ്യനാണെന്നാണ് 2013 ലെ ലില്ലി തോമസ് കേസിലെ സുപ്രിം കോടതി ഉത്തരവ്. ഇത് മറികടക്കാനും കോടതിവിധിക്ക് മുമ്പുള്ള സാഹചര്യം സൃഷ്ടിക്കാനുമായി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ 2013 ല്‍ ഒരു ഓര്‍ഡിനന്‍സ്‌കൊണ്ടുവരികയുണ്ടായി.ഇത്തരം കേസുകളില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ വോട്ടവകാശവും ശമ്പളവുമില്ലാതെ സഭാംഗമായി തുടരാന്‍ ജനപ്രതിധിയെ അനുവദിക്കുന്നതായിരുന്നു ഓര്‍ഡിനന്‍സ്.

യു പി എ ഘടകക്ഷി നേതാവായ ലാലു പ്രസാദ് യാദവിനെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യം നേരിടാനാണ് സുപ്രിം കോടതി വിധിക്കു മുമ്പുള്ള സാഹചര്യം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇന്ത്യ പ്രസ്‌ക്‌ളബ്ബില്‍ വച്ച് ആ ഓര്‍ഡിനന്‍സ് കീറിയെറിയെഞ്ഞ് രാഹുല്‍ ഗാന്ധി ഈ നീക്കത്തോടുളളപ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഈ നടപടി മുന്‍മോഹന്‍സിംഗിനെ അപമാനിക്കുന്ന തരത്തിലായി പോയെന്ന് അക്കാലത്ത് തന്നെ അഭിപ്രായം ഉര്‍ന്നിരുന്നു.

Read more

അന്ന് ആ ഓര്‍ഡിനന്‍സ് നിയമമായിരുന്നെങ്കില്‍ ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടപ്പെടില്ലായിരുന്നു. ഏത് നിയമം നിലനില്‍ക്കണമെന്ന് പറഞ്ഞാണോ ആ ഓര്‍ഡിനന്‍സ് രാഹുല്‍ഗാ്ന്ധികീറിയെറിഞ്ഞത്. അതേ നിയമം ഇപ്പോള്‍ അദ്ദേഹത്തിന് വിനയായി മാറി.