ഹിമാചലില്‍ ഹെലികോപ്‌ടറിന്റെ തകരാര്‍ പരിഹരിക്കുന്ന രാഹുലിന്റെ ചിത്രം വൈറല്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സഞ്ചരിച്ച ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചപ്പോള്‍ നന്നാക്കാനിറങ്ങി രാഹുല്‍ ഗാന്ധി.

ഹിമാചല്‍ പ്രദേശിലെ ഉനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് ഹെലികോപ്‌ടറിന് നിസാര തകരാറ് സംഭവിച്ചത്.

ഇത് പരിഹരിക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ അക്കൗണ്ടില്‍ പങ്കു വെച്ചു. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.