പതിനയ്യായിരം കോടി രൂപയുടെ കോവിഡ് -19 അടിയന്തര പാക്കേജിന് കേന്ദ്ര അംഗീകാരം; നൽകുന്നത് മൂന്ന് ഘട്ടങ്ങളായി

ദേശീയ, സംസ്ഥാനതല ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപയുടെ 100 ശതമാനം കേന്ദ്ര ധനസഹായത്തോടെയുള്ള പഞ്ചവത്സര പദ്ധതിക്ക് ബുധനാഴ്ച അംഗീകാരം ലഭിച്ചു. “കോവിഡ് -19 എമർജൻസി റെസ്‌പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റം പ്രീപെറഡ്നസ് പാക്കേജ്” മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും.2020 ജനുവരി മുതൽ 2020 ജൂൺ വരെയും 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയും 2021 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയും.ഈ ഫണ്ട് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിഭജിക്കപ്പെടും.

സമർപ്പിത കോവിഡ്-19 ആശുപത്രികൾ, ഐ.സി.യു- കൾ (തീവ്രപരിചരണ വിഭാഗം) എന്നിവയുടെ വികസനം മെഡിക്കൽ സെന്ററുകളിൽ ഓക്സിജൻ വിതരണം എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളുടെയും സർക്കാർ ആംബുലൻസുകളുടെയും അണുവിമുക്തമാക്കൽ, പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ), എൻ -95 ഫെയ്സ് മാസ്കുകൾ എന്നിവയും ആദ്യ ഘട്ടത്തിൽ ലിസ്റ്റുചെയ്തിട്ടുണ്ട്.