നൂപുര്‍ ശര്‍മ്മക്ക് എതിരായ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റും

 

 

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ എ
ടുത്തിരിക്കുന്ന കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ് . ഈ കേസുകളെല്ലാം ഒറ്റ കേസായി മാറ്റാനും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കാന്‍ വേണമെങ്കില്‍ നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ പ്രത്യേകസംഘമാകും ഇനി നൂപുര്‍ ശര്‍മയ്‌ക്കെതിരായ കേസ് അന്വേഷിക്കുക. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

നൂപുര്‍ ശര്‍മയ്ക്കുള്ള സുരക്ഷാഭീഷണി ഉള്‍പ്പടെ കണക്കിലെടുത്താണ് കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത് എന്ന് ജസ്റ്റിസ് സൂര്യ കാന്ത്, ജെ.ബി.പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.